ആർ. ശങ്കർ മെമ്മോറിയൽ സ്‌പെക്ട്രം സെമിനാർ സീരീസ് 2024 - 25 മലയാളവിഭാഗം
ആർ ശങ്കർ മെമ്മോറിയൽ സ്പെക്‌ട്രം സെമിനൽ സീരീസിൻ്റെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ കോളേജ് മലയാളവിഭാഗം 2025 ജനുവരി 28 ന് രാവിലെ 11 മണിക്ക് സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അശ്വനി കൃഷ്ണയുടെയും കാർത്തികയുടെയും ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു . മലയാളവിഭാഗം അദ്ധ്യക്ഷ ശ്രീമതി ലിലിൻ വി ഭാസ്കരൻ സ്വാഗതം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസറും പ്രഭാഷകനുമായ ഡോ.ഡി വി അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ വിനിത വിജയൻ്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു.
Comments
Post a Comment